ദോഹ: Years of Culture സംരംഭത്തിന്റെ ഭാഗമായി HBKU Press സഹകരണത്തിൽ തയ്യാറാക്കിയ പുതിയ കുട്ടികളുടെ പുസ്തകം ‘ദി മിസ്റ്റീരിയസ് ഡെസേർട്ട് ഡെലിക്കസി’ (The Mysterious Desert Delicacy) ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ (QIFF) പ്രകാശനം ചെയ്തു. ജനുവരി 14 മുതൽ 24 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പുസ്തക പ്രകാശനം നടന്നത്.
ഖത്തർ–യുഎസ് 2021 Year of Culture സംരംഭത്തിന്റെ സൃഷ്ടിപരമായ പൈതൃക പദ്ധതിയായ ഈ പുസ്തകം, സാംസ്കാരിക കഥപറച്ചിലും പരിസ്ഥിതി പൈതൃകവും പാചകാന്വേഷണവും ഒരുമിപ്പിക്കുന്നതാണ്.
അമേരിക്കൻ എഴുത്തുകാരി അലിസൺ ടെയ്ലർ രചിക്കുകയും ഡെയ്മൺ ഗത്രി ചിത്രീകരിക്കുകയും ചെയ്ത ഈ പുസ്തകം, ഖത്തറിലെ അപൂർവവും സാംസ്കാരികമായി വിലമതിക്കുന്നതുമായ മരുഭൂമി ട്രഫിളായ ഫഗ്ഗയെ (Desert Truffle) കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. ......
ദോഹ: ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിൽ ഗൾഫിലും അറബ് ലോകത്തും ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയതായി Numbeo Healthcare Index 2026 റിപ്പോർട്ട് വ്യക്തമാക്കി. ആഗോള തലത്തിൽ ഖത്തർ 18-ാം സ്ഥാനവും നിലനിർത്തി. ......
കൊച്ചി:ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ നിർണ്ണായകമായ വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നിയമന നടപടികളിൽ നിന്ന് ഒഴിവാക്കിയ കോടതി, നിയമന അധികാരം ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണെന്ന് വ്യക്തമാക്കി. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം ശക്തമായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിയുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായ എം.എം. ഹസൻ. ......
തിരുവനന്തപുരം: വിശ്വാസികൾ ദൈവതുല്യം ആദരിക്കുന്ന സന്നിധാനത്തെ പരമോന്നത പദവിയിലിരുന്ന് സ്വർണ്ണക്കൊള്ളയ്ക്ക് കാവൽനിന്നെന്ന ഗുരുതര കണ്ടെത്തലിൽ താഴമൺ കുടുംബാംഗമായ കണ്ഠരര് രാജീവര് അഴിക്കുള്ളിലായി. മുൻ ദേവസ്വം പ്രസിഡന്റ് എ. ......
കൊച്ചി: മണപ്പുറം ഫിനാൻസിന്റെ വഴിതെറ്റിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിനെതിരെ ഉപഭോക്തൃ കമ്മീഷൻ ആരംഭിച്ച നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി. മോഹൻലാലിനെ കക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് അദ്ദേഹം സമർപ്പിച്ച ഹർജിയിലാണ് ബെഞ്ചിന്റെ നിർണ്ണായക വിധി.
കോടതി നിരീക്ഷിച്ച പ്രധാന കാര്യങ്ങൾ:
നേരിട്ടുള്ള ബന്ധമില്ല:
മോഹൻലാൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണെന്നും, പലിശ നിരക്കിനെക്കുറിച്ച് ബ്രാഞ്ച് മാനേജർ അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഉറപ്പുനൽകിയെന്നും മാത്രമാണ് പരാതിയിൽ ഉള്ളത്. ......
ന്യൂഡൽഹി: വ്യാവസായിക ആവശ്യങ്ങൾക്കായി ഫാക്ടറി പരിസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ഭാരമേറിയ യന്ത്രസാമഗ്രികളെ (Heavy Machinery) മോട്ടോർ വാഹനങ്ങളായി പരിഗണിച്ച് റോഡ് നികുതി ഈടാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. അൾട്രാടെക് സിമന്റ് ലിമിറ്റഡും ഗുജറാത്ത് സർക്കാരും തമ്മിലുള്ള ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസ് മിത്തൽ ഉൾപ്പെട്ട ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്.
കേസിന്റെ പശ്ചാത്തലം
ഗുജറാത്തിലെ കച്ച്, രാജ്കോട്ട് എന്നിവിടങ്ങളിലെ സിമന്റ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന എക്സ്കവേറ്ററുകൾ, ഡംപറുകൾ, ലോഡറുകൾ തുടങ്ങിയവയ്ക്ക് ഏകദേശം 1.36 കോടി രൂപ റോഡ് നികുതിയും പിഴയും അടയ്ക്കണമെന്ന് സംസ്ഥാന അധികൃതർ ആവശ്യപ്പെട്ടിരുന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): പ്രവർത്തനമേഖലയിൽ വിജയം കൈവരിക്കും. മത്സരങ്ങളിൽ മുൻതൂക്കം ലഭിക്കുകയും അംഗീകാരം നേടുകയും ചെയ്യും. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ദീർഘകാല തടവുകാരുടെ ശിക്ഷാ ഇളവ് (Remission) സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ നാല് തടവുകാരെ വിട്ടയക്കാൻ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്തെങ്കിലും, അതിൽ നിന്ന് രാഷ്ട്രീയ കൊലക്കേസ് പ്രതിയെ മാത്രം തിരഞ്ഞെടുത്തു വിട്ടയച്ചതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ......
തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിലെ സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ, ശബരിമലയുടെ താന്ത്രികാധികാരവുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും ചരിത്രവും വീണ്ടും ചർച്ചയാകുകയാണ്. ഇതോടൊപ്പം തന്നെ, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ചെങ്ങന്നൂരിലെ താഴമൺ തന്ത്രി കുടുംബവും പൊതുചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ശബരിമലയിലെ ആചാരങ്ങളും താന്ത്രിക കർമങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും, ഈ വിഷയത്തിൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇടപെടാൻ അധികാരമില്ലെന്നുമാണ് താഴമൺ കുടുംബം ദീർഘകാലമായി അവകാശപ്പെടുന്നത്. ......